Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Service Roads

Alappuzha

സ​ർ​വീ​സ് റോ​ഡു​ക​ൾ പാ​തി​വ​ഴി​യി​ൽ; ദു​രി​തം വി​ത​ച്ച് ദേ​ശീ​യ​പാ​ത നി​ർ​മാ​ണം

അ​മ്പ​ല​പ്പു​ഴ: സ​ർ​വീ​സ് റോ​ഡു നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ക്കി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം. ദു​രി​ത​യാ​ത്ര​യി​ൽ ന​ടു​വൊ​ടി​ഞ്ഞ് ജ​നം. ജി​ല്ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ർ​വീ​സ് റോ​ഡു​വ​ഴി​യാ​ണ് ഗ​താ​ഗ​ത​മെ​ങ്കി​ലും ഈ ​റോ​ഡു​ക​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത് മ​ണി​ക്കൂ​റു​ക​ളാ​ണ് ഗ​താ​ഗ​ത കു​രു​ക്കു​ക​ൾ സൃ​ഷ്‌​ടി​ക്കു​ന്ന​ത്.

ഓ​ട​ക​ളു​ടെ നി​ർ​മാ​ണം പ​ല​യി​ട​ത്തും പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. കു​ഴി​യേ​ത് റോ​ഡ് ഏ​ത് എ​ന്നു തി​രി​ച്ച​റി​യാ​നാ​വ​ത്ത സ്ഥി​തി. റോ​ഡി​ലെ വ​ൻ ഗ​ർ​ത്ത​ങ്ങ​ളി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി. ചേ​ർ​ത്ത​ല 11-ാം മൈ​ൽ, എ​ക്സ്റേ, ത​ങ്കി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. ക​ല​വൂ​രി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്.

ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ നീ​ർ​ക്കു​ന്നം ജം​ഗ്ഷ​നു തെ​ക്കു​ഭാ​ഗ​ത്ത് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും മാ​സ​ങ്ങ​ളാ​യി യാ​ത്രാ ദു​രി​ത​ത്തി​ൽ വ​ല​യു​ക​യാ​ണ്. ഇ​വി​ടെ ഏ​താ​നും മാ​സം മു​ന്പാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. ഇ​തി​ന് സ​മാ​ന്ത​ര​മാ​യി സ​ർ​വീ​സ് റോ​ഡു നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ഗ്രാ​വ​ലി​ന് പ​ക​രം ഗു​ണനി​ല​വാ​രം കു​റ​ഞ്ഞ പൂ​ഴി​മണ്ണി​റ​ക്കി​യി​ട്ട​തോ​ടെ​യാ​ണ് യാ​ത്രാ ദു​രി​ത​മാ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ പൂ​ഴി ചെ​ളി​പോ​ലെ​യാ​യി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ കാ​ൽ​ന​ടയാ​ത്ര പോ​ലും സാ​ധ്യ​മാ​കാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ.

ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഇ​വി​ടെ തെ​ന്നി വീ​ണ​ത്. സ​ർ​വീ​സ് റോ​ഡ് ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​യ​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ഇ​തി​ലേ യാ​ത്ര ചെ​യ്യാ​നും ബു​ദ്ധി​മു​ട്ടാ​യി. മാ​സ​ങ്ങ​ളാ​യി ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ദേ​ശീ​യ​പാ​താ വി​ക​സ​ന അ​ഥോ​റി​റ്റി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ന്നും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി പ​റ​യു​ന്നു.

ദേ​ശീ​യ​പാ​താ നി​ർ​മാ​ണം വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​ന്‍റെ തെ​ളി​വാ​ണ് നാ​ട്ടു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന ഈ ​ദു​രി​ത​ത്തി​ന് കാ​ര​ണം. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്.

Latest News

Corehub Up